ആലുവ: റൂറൽ പോലീസ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന 36 സേനാംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമായി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.കേരളാ പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.ആർ. ആത്മൻ അധ്യക്ഷത വഹിച്ചു.ഡിവൈഎസ്പി അലക്സ് ബേബി, നർക്കോട്ടിക്, കെ.പി. പ്രവീൺ, പി.എ. ഷിയാസ് എന്നിവർ പ്രസംഗിച്ചു.